പു​നഃ​സം​ഘ​ട​ന​യി​ൽ ഗ്രൂ​പ്പ്-​സ​ങ്കു​ചി​ത താ​ൽ​പ​ര്യ​ങ്ങ​ൾ മാ​ത്രം: സു​ധീ​ര​ൻ
Sunday, October 22, 2017 4:45 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡ് ത​ള്ളി​യ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ പൊ​ട്ടി​ത്തെ​റി. പു​നഃ​സം​ഘ​ട​ന​യ്ക്കു പി​ന്നി​ൽ ന​ട​ന്ന​തു ഗ്രൂ​പ്പ്-​സ​ങ്കു​ചി​ത താ​ൽ​പ​ര്യ​ങ്ങ​ളാ​ണെ​ന്നു കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ തു​റ​ന്ന​ടി​ച്ചു. എ​ഐ​സി​സി ചൂ​ണ്ടി​ക്കാ​ട്ടി​യ പു​ഴ​വു​ക​ൾ തി​രു​ത്താ​ൻ സം​സ്ഥാ​ന​നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​പി​സി​സി പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക​യി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കാ​ത്ത എ, ​ഐ ഗ്രൂ​പ്പു​ക​ൾ​ക്ക് ഹൈ​ക്ക​മാ​ൻ​ഡ് ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. സ​മ​വാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കെ​പി​സി​സി പ​ട്ടി​ക അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് അ​തോ​റി​റ്റി മേ​ധാ​വി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ​ട്ടി​ക​യി​ൽ സം​വ​ര​ണം ന​ൽ​കാ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യെ അ​തൃ​പ്തി അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ൽ എം​പി​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​കു​ൾ വാ​സ്നി​കു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും രാ​ഹു​ൽ നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം എ, ​ഐ ഗ്രൂ​പ്പു​ക​ൾ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ 282 പേ​രു​ടെ പ​ട്ടി​ക മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് എ, ​ഐ ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ വാ​ദം. ഇ​ക്കാ​ര്യം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം.​ഹ​സ​ൻ വ​ഴി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​രു​ന്നു. 282 പേ​രു​ടെ പ​ട്ടി​ക​യ്ക്ക് പു​റ​മേ ഹൈ​ക്ക​മാ​ൻ​ഡി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പേ​രെ ചേ​ർ​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഗ്രൂ​പ്പു​ക​ൾ. ഗ്രൂ​പ്പു​ക​ൾ കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ ഇ​ഷ്ട​ക്കാ​രെ കു​ത്തി​ക്ക​യ​റ്റി​യെ​ന്ന വ്യാ​പ​ക പ​രാ​തി ഹൈ​ക്ക​മാ​ൻ​ഡി​ന് നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.