പാറശാലയിൽ വൻ ചന്ദനവേട്ട; രണ്ടു പേർ അറസ്റ്റിൽ
Wednesday, September 20, 2017 11:16 AM IST
തിരുവനന്തപുരം: പാറശാലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 50 കിലോ ചന്ദനവുമായി രണ്ടു തമിഴ്നാട് സ്വദേശികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അറുമുഖൻ (52), മുത്തുകൃഷ്ണൻ (60) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു നീക്കമെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

രാവിലെ പതിനൊന്നോടെ അനന്തപുരി എക്സ്പ്രസ് ട്രെയിനിലാണ് ചന്ദനവേട്ട നടന്നത്. റെയിൽവേ എസ്പി ജയമോഹന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാറശാലയിൽ വച്ച് റെയിൽവേ സിഐ സി.പി.കരുണാകരൻ, പാറശാല റേഞ്ച് എസ്ഐ അനിൽകുമാർ, എഎസ്ഐ ഷിബു എന്നിവർ ഉൾപ്പെട്ട സംഘം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികൾ പിടിച്ചെടുത്തത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.