താമരപിളർത്തിയ തൃണമൂലം; ഒടുവിൽ മുകുൾ റോയി പാർട്ടിവിട്ടു
Wednesday, October 11, 2017 4:09 PM IST
ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വ് മു​കു​ൾ റോ​യി പാ​ർ​ട്ടി​വി​ട്ടു. മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​നും പാ​ർ​ട്ടി​യി​ലെ ര​ണ്ടാ​മ​നാ​യി​രു​ന്ന റോ​യി രാ​ജ്യ​സ​ഭാ എം​പി സ്ഥാ​ന​വും രാ​ജി​വ​ച്ചു. ഏ​റെ​നാ​ളാ​യി പാ​ർ​ട്ടി​യു​മാ​യി അ​ക​ൽ​ച്ച പാ​ലി​ച്ചി​രു​ന്ന റോ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ത​ന്‍റെ ഭാ​വി തീ​രു​മാ​ന​ങ്ങ​ൾ ദീ​പാ​വ​ലി​ക്കു ശേ​ഷ​മാ​കും ഉ​ണ്ടാ​കു​ക​യെ​ന്ന് രാ​ജി തീ​രു​മാ​നം അ​റി​യി​ക്ക​വെ മു​കു​ൾ റോ​യി വ്യ​ക്ത​മാ​ക്കി.

ഹൃ​ദ​യ​ഭാര​വും വ​ലി​യ വേ​ദ​ന​യു​മാ​യാ​ണ് പാ​ർ​ട്ടി​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജി​വ​യ്ക്കാ​ൻ താ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും സ​ഖാ​ക്ക​ളാ​ണ്, അ​ത​ല്ലാ​തെ ജോ​ലി​ക്കാ​ര​ല്ല. എ​ന്നാ​ൽ ഒ​റ്റ​യാ​ൾ പാ​ർ​ട്ടി​യി​ൽ ഇ​പ്പ​റ​ഞ്ഞ​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്നും മ​മ​ത​യെ പേ​രെ​ടു​ത്തു പ​റ​യാ​തെ റോ​യി കു​ത്തി.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് മു​കു​ൾ റോ​യി. അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കും ഉ​ണ്ടാ​കു​ക. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളി​ലാ​യി റോ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ധ​ന​മ​ന്ത്രി അ​രു​ൺ ജ‍​യ്റ്റ്ലി​യേ​യും റോ​യി ക​ണ്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.