കനത്ത മൂടൽ മഞ്ഞ്: ഡൽഹിയിൽ ട്രെയിൻ-വ്യോമ ഗതാഗതം താറുമാറായി
Wednesday, January 17, 2018 9:51 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. ബുധനാഴ്ച രാവിലെ ഒൻപത് ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ താപനില. 100 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കൾ കാണാൻ സാധിക്കാത്ത രീതിയിലുള്ള മൂടൽ മഞ്ഞും തുടരുകയാണ്. ഇതേതുടർന്നു ട്രെയിൻ-വ്യോമ ഗതാഗതങ്ങൾ താറുമാറായി.

മൂടൽ മഞ്ഞിനെ തുടർന്നു വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. 21 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. 13 ട്രെയിനുകൾ റദ്ദാക്കി. നാല് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.