ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം: മൂന്നു പേർ അറസ്റ്റിൽ‌
Tuesday, November 14, 2017 10:18 AM IST
തൃശൂർ: ഗുരുവായൂരിൽ ആർ‌എസ്എസ് പ്രവർ‌ത്തകനായ ആനന്ദനെ കൊലപ്പെടുത്തിയ കേസൽ മൂന്നു പ്രതികൾ അറസ്റ്റിലായി. ഫായിസ്, കാർത്തിക്, ജിതേഷ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലേക്കു പോകുംവഴി ഞായറാഴ്ച ഉച്ചയോടെയാണു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു.

സിപിഎം പ്രവർത്തകൻ ഫാസിലിനെ വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയാണ് ആനന്ദ്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്ച ഹർത്താൽ ആചരിച്ചിരുന്നു.
RELATED NEWS