ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ പ്ര​ച​ര​ണം: ബം​ഗാ​ൾ സ്വ​ദേ​ശി​യെ ചോ​ദ്യം ചെ​യ്തു
Wednesday, October 11, 2017 1:18 PM IST
കൊ​ച്ചി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തും​ വി​ധം പ്ര​ച​ര​ണം ന​ട​ത്തിയെന്നു സംശയിക്കുന്ന ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ എറണാകുളം സെൻട്രൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​ന്നു രാ​വി​ലെ സൗ​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ​ നി​ന്നും ഹോ​ട്ട​ലു​ട​മ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ ബം​ഗാ​ൾ സ്വ​ദേ​ശി​യെ​യാ​ണു ചോ​ദ്യം ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത്: ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ ഈ ​ഹോ​ട്ട​ലി​ൽ ജോ​ലി നോ​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി ത​നി​ക്ക് വാ​ട്സ് ആ​പ്പി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ ഹോ​ട്ട​ലു​ട​മ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ൾ തി​ര​ക്കി പ​റ​ഞ്ഞ​യ​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.