ഹർജി പിൻവലിക്കില്ലെന്ന് തോമസ് ചാണ്ടി
Tuesday, November 14, 2017 2:07 PM IST
കൊച്ചി: ഹൈക്കോടിയിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നെങ്കിലും കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന ഹർജി പിൻവലിക്കേണ്ടന്ന് തോമസ് ചാണ്ടി തീരുമാനിച്ചു. അഭിഭാഷകരുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കോടതിയിൽ നിന്നും എതിർ വിധിയുണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ട്.

അതേസമയം തന്‍റെ ഭാഗം കേൾക്കാതെയാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നുമുള്ള പുതിയ വാദം ഉച്ചയ്ക്ക് ശേഷം ചാണ്ടി ഉന്നയിച്ചു.

രാവിലെ ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമർശനമാണ് മന്ത്രിക്കും സർക്കാരും എതിരേ നടത്തിയത്. സർക്കാരിനെതിരേ ഒരു മന്ത്രിക്ക് എങ്ങനെ കോടതിയെ സമീപിക്കാൻ കഴിയുമെന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. സർക്കാരിൽ വിശ്വാസമില്ലാത്ത ആളായി മന്ത്രി മാറിയോ എന്നും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടോ എന്നും കോടതി ചോദിച്ചു. മന്ത്രിയുടെ ഹർജി അനുവദിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ ഹർജി അദ്ദേഹത്തിന് പിൻവലിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.
RELATED NEWS