കായൽ കൈയേറിയിട്ടില്ലെന്ന് ആവർത്തിച്ച് തോമസ് ചാണ്ടി
Friday, September 22, 2017 11:24 PM IST
ആലപ്പുഴ: കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച് മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താൻ മണ്ണിട്ട് നികത്തിയത്. ആരെല്ലാം വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലേക്ക് പാലസിലേക്കുള്ള വഴി ഏതാണെന്ന് എനിക്കോ സർക്കാരിനോ അറിയില്ല. വഴി സർക്കാർ കാണിച്ചു തന്നാൽ മണ്ണിട്ട് നികത്തിയത് മാറ്റാൻ തയ്യാറാണ്. സർക്കാരിന്‍റെ ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ല. നല്ലത് ചെയ്താലും എങ്ങനെ കുഴപ്പമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ കായൽ കൈയേറ്റ ആരോപണമെന്നും തോമസ് ചാണ്ടി പറഞ്ഞു.

ആരോപണത്തിന്‍റെ പേരിൽ രാജി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ മന്ത്രി തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് പാർട്ടിക്ക് പുറത്തു നിന്നാണെന്നും വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.