ബൽറാമിന്‍റെ വിമർശനത്തിന് തിരുവഞ്ചൂരിന്‍റെ മറുപടി
Wednesday, October 11, 2017 11:57 PM IST
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ കേസ് ഒത്തുതീർപ്പാക്കിയെന്ന വി.ടി.ബൽറാമിന്‍റെ ആരോപണത്തോട് പ്രതികരിച്ച് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. ബൽറാമിന്‍റെ പരാമർശത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് തിരുവഞ്ചൂർ പറഞ്ഞു. സത്യസന്ധമായാണ് ടി.പി കേസ് യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്തത്. ഗൂഢാലോചനക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഏത് കേസിലും തെളിവുണ്ടങ്കിലേ നടപടിയെടുക്കാൻ കഴിയൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ടി.പി.ചന്ദ്രശേഖൻ വധത്തിന്‍റെ ഗൂഢാലോചനക്കേസ് നേരായി അന്വേഷിക്കാതെ ഇടയ്ക്ക് വച്ച് ഒത്തുതീർപ്പാക്കിയതിന്‍റെ പ്രതിഫലമായി സോളാർ കേസ് കൂട്ടിയാൽ മതിയെന്ന് ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.