അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
Tuesday, September 19, 2017 11:31 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഗണേഷ് നഗറിലെ സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയാണ് പീഡന ശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

മുഹമ്മദ് ഹസ്രത് എന്നയാളാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയേ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഇയാൾ മാനഭംഗപ്പെട്ടുത്താൻ മുതിർന്നത്. കുട്ടി ഒച്ച വച്ചതിനേത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് ഒളിവിൽ പോകാൻ ഹസ്രത് ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.