"പദ്മാവത്’ പ്രദർശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി
Thursday, January 18, 2018 12:18 PM IST
ന്യൂഡൽഹി: "പദ്മാവത്’ പ്രദർശിപ്പിക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. ചിത്രത്തിന് നാല് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി റദ്ദാക്കി. ചിത്രത്തിന്‍റെ നിർമാതാവ് സഞ്ജയ് ലീല ബെൻസാലിയുടെ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

സെൻസർ ബോർഡ് അംഗീകാരം നൽകിയ ചിത്രം സംസ്ഥാനങ്ങൾക്ക് വിലക്കാൻ അധികാരമില്ല. ക്രമസമധാനത്തിന്‍റെ പേരിൽ ആയാലും ചിത്രം വിലക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജനുവരി 25ന് ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. ഇതിനിടെ രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിന്‍റെ പ്രദർശനം വിലക്കിയത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.