കാർത്തി ചിദംബരത്തിനെതിരായ ഹർജി സുപ്രീം കോടതി മാറ്റിവച്ചു
Friday, January 19, 2018 4:19 PM IST
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിനെതിരായ ഹർജി സുപ്രീം കോടതി മാറ്റിവച്ചു. ജനുവരി 22ലേക്കാണ് ഹർജി മാറ്റിയത്. വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ചട്ടം മറികടന്നു ഐഎൻഎക്സ് മീഡിയയ്ക്കു വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ അനുമതി വാങ്ങിനൽകിയതിന് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് 2007-ല്‍ 305 കോടിയുടെ വിദേശഫണ്ട് ലഭിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹനബോര്‍ഡിന്‍റെ അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് സിബിഐ ആരോപണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.