സോളാർ കേസ്: ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു
Saturday, September 23, 2017 1:51 PM IST
ബംഗളൂരു: സോളാർ കേസിൽനിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു. ദസറ അവധിക്ക് ശേഷം ഒക്ടോബർ ഏഴിന് വിധി പറയും. അഢീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുക. ബംഗളൂരു വ്യവസായി എം.കെ. കുരുവിള നൽകിയ കേസിലെ വിധിക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.

സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നൽകി എം.കെ. കുരുവിളയിൽനിന്നു പണം കൈപ്പറ്റി എന്നാണു കേസ്. ഉമ്മൻ ചാണ്ടി അടക്കം ആറു പേരായിരുന്നു പ്രതികൾ. പരാതിക്കാരനു പ്രതികൾ 1.61 കോടി രൂപ നഷ്‌ടപരിഹാരം നൽകണം എന്നായിരുന്നു കോടതി വിധി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.