അധ്യാപകൻ അടികൊടുത്ത് വീട്ടിലേക്ക് പറഞ്ഞുവിട്ട വിദ്യാർഥികളെ കാണാതായി
Saturday, September 23, 2017 11:52 AM IST
ജോൻപൂർ: ഉത്തർപ്രദേശിലെ ജോൻപുരിൽ മാ ദുർഗജി സീനിയൻ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ കാണാതായി. സ്കൂളിലെ പ്രഥമ അധ്യാപകൻ അടികൊടുത്ത് വീട്ടിലേക്ക് പറഞ്ഞുവിട്ട രണ്ട് വിദ്യാർഥികളെയാണ് കാണാതായത്.

കുട്ടികൾ തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്നു മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചു. എന്നാൽ വിദ്യാർഥികൾ ഉച്ചയ്ക്ക് സ്കൂളിൽനിന്നു പോയതായി അധികൃതർ അറിയിച്ചു. ഇതേതുടർന്നു മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

അധ്യാപകൻ മർദിച്ചതിനെ തുടർന്നു ഗോരഖ്പുരിൽ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.