എൻസിപി യോഗത്തിൽ ബഹളം
Tuesday, November 14, 2017 3:40 PM IST
കൊച്ചി: തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ ചേർന്ന എൻസിപി യോഗത്തിൽ ബഹളം. മന്ത്രി രാജിവയ്ക്കണമെന്നും തീരുമാനം സംസ്ഥാന നേതൃത്വം ഇനിയും വൈകിക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്താതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരൻ. ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നും അദ്ദേഹം നിലപാടെടുത്തു. ഇതോടെയാണ് ഒരു വിഭാഗം ബഹളം വച്ചത്.

യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കുന്നില്ല. പാർട്ടിയുടെ മറ്റൊരു എംഎൽഎയായ എ.കെ.ശശീന്ദ്രൻ വൈകിയാണ് യോഗത്തിന് എത്തിയത്. അദ്ദേഹം എത്തിയ ശേഷമാണ് തോമസ് ചാണ്ടി വിഷയത്തിൽ ചർച്ച ആരംഭിച്ചതും. ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹർജി തള്ളിയതോടെ രാജിയല്ലാതെ മറ്റ് മാർഗമില്ലെന്ന സമ്മർദ്ദത്തിലാണ് എൻസിപി സംസ്ഥാന നേതൃത്വം.
RELATED NEWS