മണ്ഡലകാലം തീരുന്നതു വരെ ദേവസ്വം ബോർഡ് പിരിച്ചുവിടരുതെന്ന് ചെന്നിത്തല
Tuesday, November 14, 2017 2:12 PM IST
തിരുവനന്തപുരം: ഇത്തവണത്തെ മണ്ഡലകാലം തീരുന്നതുവരെ ദേവസ്വം ബോർഡ് പിരിച്ചുവിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലകാല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബോർഡ് പിരിച്ചു വിട്ടാൽ അത് തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെയടക്കം ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അംഗങ്ങളുടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ, കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ഓർഡിനൻസ് അംഗീകരിച്ചതിനു പിന്നാലെ ഇത് നടപ്പാക്കരുതെന്നും ഗവർണർ ഒപ്പിടരുതെന്നും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

തന്‍റെ മുന്നിലെത്തിയ ഓർഡിനൻസിന്മേൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ അത് മടക്കിയിരുന്നു. പിന്നീട് സർക്കാർ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം പരിശോധിച്ച ശേഷമാണ് അദ്ദേഹം ഒപ്പുവച്ചത്.
RELATED NEWS