തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് നാണംകെട്ട നടപടിയെന്ന് ചെന്നിത്തല
Tuesday, November 14, 2017 10:36 AM IST
തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സർക്കാർ നടപടി സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പറഞ്ഞ ചെന്നിത്തല, ചാണ്ടിയെ സംരക്ഷിക്കുന്നതെന്തിനാണെന്നും ചോദിച്ചു.

സമ്പത്തിന്‍റെ കരുത്താണ് ഇപ്പോൾ ഇടതുമുന്നണിയെ നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
RELATED NEWS