മുംബൈ എൽഫിൻസ്റ്റണ്‍ സ്റ്റേഷൻ ദുരന്തം: റെയിൽവേ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്
Wednesday, October 11, 2017 2:51 PM IST
മുംബൈ: എൽഫിൻസ്റ്റണ്‍ ലോക്കൽ സ്റ്റേഷനിൽ തിക്കിലും തിരിക്കിലും പെട്ട് 23 പേർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർക്കു ക്ലീൻചിറ്റ്. മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നും സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആർക്കും കഴിയില്ലെന്നും ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ രവീന്ദർ ഭേക്കർ പറഞ്ഞു.

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ചീഫ് സുരക്ഷാ ഓഫീസറും അടങ്ങിയ സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച വെസ്റ്റേണ്‍ റെയിൽവേ മാനേജർക്കാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ബുക്കിംഗ് കൗണ്ടറുകൾ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും അന്വേഷണസംഘം മുന്നോട്ടുവച്ചു. സെപ്റ്റംബർ 29ന് രാവിലെയായിരുന്നു എൽഫിൻസ്റ്റണ്‍ ലോക്കൽ സ്റ്റേഷനിൽ അപകടമുണ്ടായത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.