സോളാർ: ഹൈക്കമാൻഡ് ഇടപെടുന്നു; രാഹുൽ റിപ്പോർട്ട് തേടി
Thursday, October 12, 2017 8:49 AM IST
ന്യൂഡൽഹി: സോളാർ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ക്രിമിനൽ കേസെടുക്കാൻ തീരുമാനിച്ച സംഭവത്തിൽ ഹൈക്കമാൻഡ് ഇടപെടുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് റിപ്പോർട്ട് സമർപ്പിക്കാൻ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗുജറാത്ത് പര്യടനത്തിന് ശേഷം ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തുന്ന രാഹുൽ കൂടുതൽ കേരള നേതാക്കളുമായി വിഷയം സംസാരിക്കുമെന്നും സൂചനയുണ്ട്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ എന്നിവർ കേന്ദ്ര നേതൃത്വവുമായി സംസാരിക്കും. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ വ്യാപകമായി കേസെടുക്കാൻ തീരുമാനിച്ചതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന നിലപാടിലാണ് കെപിസിസി. ബുധനാഴ്ച നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അന്നേ ദിവസം തന്നെ റിപ്പോർട്ടിന്മേൽ നടപടി പ്രഖ്യാപിച്ചതെന്നും കെപിസിസി നേതൃത്വം ഹൈക്കമാൻഡ് വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ന് രമേശ് ചെന്നിത്തല ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിക്കുമെന്നും റിപ്പോർട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.