കോൺഗ്രസിൽ പുതുയുഗപ്പിറവി; രാഹുൽ അമരത്ത്
Monday, December 11, 2017 5:19 AM IST
ന്യൂഡൽഹി: രാജ്യത്തെ കോൺഗ്രസ് പാർട്ടിക്ക് പുതിയ അമരക്കാരൻ. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എതിരില്ലാതെയാണ് രാഹുൽ പാർട്ടിയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുൽ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കുമെന്നാണ് വിവരം.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ലഭിച്ച ശേഷം കോൺഗ്രസ് അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണു രാഹുല്‍ ഗാന്ധി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.