സ്വർണ കവർച്ച: കൊടി സുനിയുടെ "ജയിൽ ക്വട്ടേഷൻ' പോലീസ് മുക്കി
Thursday, November 23, 2017 12:53 PM IST
കോ​ഴി​ക്കോ​ട്: ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന കൊടുംകുറ്റവാളി കൊ​ടി​ സു​നി ജ​യി​ലി​ൽ കഴിയുന്നതിനിടെ ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ത​ണ​ലാ​യ​ത് പോ​ലീ​സ്. രാ​ഷ്ട്രീ​യ-പോ​ലീ​സ് ഒ​ത്താ​ശ​യോ​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് ഡി​ആ​ർ​ഐ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. 2017 ജൂ​ലൈ 16-നാ​ണ് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കാ​ക്ക ര​ഞ്ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ദേ​ശീ​യ​പാ​ത​യി​ൽ ന​ല്ല​ളം മേ​ഡേ​ണ്‍ സ്റ്റോ​പ്പി​നു സ​മീ​പം കാ​ർ യാ​ത്ര​ക്കാ​ര​നെ അ​ക്ര​മി​ച്ച് 85 ല​ക്ഷ​ത്തോ​ളം വ​രു​ന്ന മൂ​ന്നു കി​ലോ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം കാ​ക്ക ര​ഞ്ജിത്തിന്‍റെ ഫോ​ണി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലെ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​വി​ന് വി​ളിപോ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് തു​ട​ര​ന്വേ​ഷ​ണം ഡി​ആ​ർ​ഐ​യെ ഏ​ൽ​പ്പി​ക്കാ​തെ കേ​സ് അ​ട്ടി​മ​റി​ച്ച​തെ​ന്നു സൂ​ച​ന​യു​ണ്ട്.

ടി.​പി കേ​സി​ലെ പ്ര​തി​ക​ൾ കൊ​ല​യ്ക്കു​ശേ​ഷം ക​ണ്ണൂ​രി​ലെ നേ​താ​വി​നെ​യ​ട​ക്കം ഫോ​ണി​ൽ വി​ളി​ച്ച​താ​യി അ​ന്ന് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​നു​ശേ​ഷം പ്ര​തി​ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട അ​തേ നേ​താ​ക്ക​ളി​ൽ ഒ​രാ​ളെ​യാ​ണ് കാ​ക്ക ര​ഞ്ജി​ത്തും വി​ളി​ച്ച​ത്. ചൊ​ക്ലി സ്വ​ദേ​ശി​യു​ടെ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.​ കാ​റി​ലു​ണ്ടാ​യി​രു​ന്ന പെ​ട്ടി​യും അ​ഞ്ചു​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ന​ൽ​കി​യ മൊ​ഴി. പി​ന്നീ​ട് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​തെ​ന്ന് വെ​ളി​പ്പെ​ട്ട​ത്. എ​ന്നാ​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന കൂ​ടു​ത​ൽ സ്വ​ർ​ണം മാ​റ്റാ​ൻ പോ​ലീ​സ് ത​ന്നെ ഒ​ത്താ​ശ​ ചെ​യ്ത​താ​യി ഡി​ആ​ർ​ഐ സം​ശ​യി​ക്കു​ന്നു.

ക​വ​ർ​ച്ച ചെ​യ്യാ​നും സ്വ​ർ​ണം മ​റി​ച്ചു​വി​ൽ​ക്കാ​നും ഫോ​ണ്‍ മു​ഖാ​ന്ത​രം കൊ​ടി​ സു​നി നി​ർ​ദേ​ശം ന​ൽ​കു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ചൊ​ക്ലി സ്വ​ദേ​ശി​യാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്. ജ​യി​ലി​ൽ കൊ​ടി സു​നി ചൊ​ക്ലി സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന്‍റെ സിം ​കാ​ർ​ഡാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​ട്ടേ​റെ പി​ടി​ച്ചു​പ​റി​ കേ​സി​ൽ പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് സ്വ​ദേ​ശി കാ​ക്ക ര​ഞ്ജി​ത്ത്, കൊ​ല്ല​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ രാ​ജേ​ഷ് ഖ​ന്ന എ​ന്നി​വ​രു​മാ​യി ചേ​ർ​ന്നാ​ണ് സു​നി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​കേ​സി​ൽ കാ​ക്ക​ ര​ഞ്ജി​ത്തി​ന്‍റെ കു​റ്റ​സ​മ്മ​തമൊ​ഴി​യി​ലും കൊ​ടി​ സു​നി​യു​ടെ ബ​ന്ധം വെ​ളി​പ്പെ​ടു​ന്നുണ്ട്.

സം​ഭ​വം മൂ​ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പരാജയപ്പെട്ടതോടെ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പോ​ലീ​സ് വി​യ്യൂ​ർ ജ​യി​ലി​ലെത്തി സു​നി​യെ ചോ​ദ്യം ചെ​യ്യും. രാ​ജേ​ഷ് ഖ​ന്ന​യെ കാ​പ്പ​ നി​യ​മ​പ്ര​കാ​രം വി​യ്യു​ർ സെ​ൻ​ട്ര​ൽ​ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ഇ​ട്ടി​രു​ന്നു. ക​വ​ർ​ച്ച​കേ​സ് അ​ന്വേ​ഷി​ച്ച​ സം​ഘം 2017 ഓ​ഗ​സ്റ്റ് 29-ന് ​കാ​ക്ക ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. രാ​ജേ​ഷ് ഖ​ന്ന വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വും പോ​ലീ​സി​ന് ല​ഭി​ച്ചു. ഈ ​കേ​സി​ൽ കാ​ക്ക ര​ഞ്ജി​ത്ത് ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്.

ക​ള്ള​ക്ക​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച കാ​ർ ന​ല്ല​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​ത്തു​ദി​വ​സം സ്റ്റേ​ഷ​ൻ കോം​പൗ​ണ്ടി​ൽ ഇ​ട്ടി​രു​ന്നു. കാ​ർ​ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ​ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ഡി​ആ​ർ​ഐ​യെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് വി​വ​ര​മ​റി​ഞ്ഞ ഡി​ആ​ർ​ഐ സം​ഘം കാ​ർ പ​രി​ശോ​ധി​ക്കാ​ൻ ത​ങ്ങ​ൾ എ​ത്തു​മെ​ന്ന് ന​ല്ല​ളം എ​സ്ഐ കൈ​ലാ​സ്നാ​ഥി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡി​ആ​ർ​ഐ എ​ത്തു​ന്ന​തി​നു അ​ര​മ​ണി​ക്കൂ​ർ മു​ൻ​പ് കാ​ർ വി​ട്ടു​കൊ​ടു​ത്തു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​രും ബോം​ബ് സ്ക്വാ​ഡു​മ​ട​ക്കം കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ന്നും അ​സ്വാ​ഭി​വ​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ഡി​ആ​ർ​ഐ​യോ​ടു എ​സ്ഐ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് കാ​ർ ഫ​റോ​ക്കി​ലെ വ​ർ​ക്ക് ഷോ​പ്പി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് ഡി​ആ​ർ​ഐ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ന​ടി​യി​ലാ​യി ര​ഹ​സ്യ അ​റ ക​ണ്ടെ​ത്തി​യ​ത്.

ഉ​ന്ന​ത​രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കാ​ർ ഡി​ആ​ർ​ഐ എ​ത്തു​ന്ന​തി​നു മു​ൻ​പു​ത​ന്നെ വി​ട്ടു​ന​ൽ​കി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കൊ​ടും കു​റ്റ​വാ​ളി ഉ​ൾ​പ്പെ​ട്ട​ കേ​സാ​യി​ട്ടു​പോ​ലും ഇ​പ്പോ​ഴും അ​ന്വേ​ഷി​ക്കു​ന്ന​ത് ന​ല്ല​ളം എ​സ്ഐ ത​ന്നെ​യാ​ണ്. ഇ​തും ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ത്തെ​ തു​ട​ർ​ന്നെ​ന്നാ​ണ് സു​ച​ന. കേ​സി​ൽ കൊ​ടി സു​നി ഉ​ൾ​പ്പെ​ട്ട​താ​യ വി​വ​രം പോ​ലീ​സി​ൽ​നി​ന്നു​ത​ന്നെ ചോ​ർ​ന്ന​തോ​ടെ​യാ​ണ് ഇയാളെ ജ​യി​ലി​ലെ​ത്തി ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ലി​ൽ ക​ഴി​യ​വേ നി​ര​വ​ധി ത​വ​ണ കൊ​ടി​സു​നി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്പോ​ൾ പോ​ലും വ​ൻ ക​വ​ർ​ച്ച ആ​സൂ​ത്ര​ണം​ ചെ​യ്ത​ത് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളെ പോ​ലും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സുനി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.