നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ദിലീപിനു നൽകരുതെന്ന് പോലീസ്
Wednesday, January 17, 2018 9:47 AM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നാണ് പോലീസ് നിലപാട്. ഈ നിലപാട് അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. ദൃശ്യങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇരയെ അപമാനിച്ച കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്‍റെ നീക്കമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് വിവരം. ദിലീപിന്‍റെ ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് വിഷയത്തിൽ പോലീസ് നിലപാട് കടുപ്പിക്കുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.