ഗെയ്ൽ: വികസന വിരുദ്ധർക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നു മുഖ്യമന്ത്രി
Tuesday, November 14, 2017 2:16 PM IST
കോഴിക്കോട്: ഗെയ്‍ല്‍ വിരുദ്ധ സമരക്കാരെ വീണ്ടും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിന് ചില പദ്ധതികള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചില സ്ഥാപിത താല്‍പര്യക്കാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്നും ഇവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
RELATED NEWS