തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി
Tuesday, November 14, 2017 3:44 PM IST
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്. രണ്ട് ജഡ്ജിമാരാണ് വിധി പറഞ്ഞത്. വിധിയുടെ വിശദാംശങ്ങൾ ലഭിക്കുന്ന മുറയ്ക്കും എൻസിപിയുടെ തീരുമാനം അറിഞ്ഞ ശേഷവും തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
RELATED NEWS