പെട്രോൾ പമ്പ് ഉടമസ്ഥന് നേരെ വെടിയുതിർത്ത ശേഷം 15 ലക്ഷം രൂപ കവർന്നു
Tuesday, November 14, 2017 4:28 PM IST
ന്യൂഡൽഹി: ഡൽഹിയിൽ പെട്രോൾ പമ്പ് ഉടമസ്ഥനു നേരെ വെടിയുതിർത്ത ശേഷം അക്രമി 15 ലക്ഷം രൂപ കവർന്നു. തലസ്ഥാനത്തെ മാളവ്യ നഗറിലാണ് സംഭവം. പണവുമായി ഫെഡറൽ ബാങ്ക് ശാഖയിലേക്ക് പോവുക‍യായിരുന്ന കമൽജീത് സേതി എന്ന 63കാരനാണ് ആക്രമണത്തിനിരയായത്. കാറിൽ നിന്ന് കമൽജീത് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമി, അദ്ദേഹത്തിനു നേരെ നിറയൊഴിച്ചത്.

കമൽജീത് നെഞ്ചിൽ വെടിയേറ്റ് വീണതിനു പിന്നാലെ അക്രമി പണമടങ്ങിയ ബാഗുമായി കടന്നു. ഇത് തടയാൻ ശ്രമിച്ച ഒരു ഓട്ടോ ഡ്രൈവർക്കു നേരെയും അക്രമി വെടിയുതിർത്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തകരണം ചെയ്തെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
RELATED NEWS