യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Wednesday, October 11, 2017 7:18 PM IST
കൊ​ച്ചി: യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​തി​നു ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി. ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സോ​ജ​ൻ പ​വി​യാ​നോ​സാ​ണു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹ​ർ​ത്താ​ൽ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ന​ട​പ​ടി ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 166 -ാം വ​കു​പ്പ​നു​സ​രി​ച്ച് കു​റ്റ​ക​ര​മാ​ണ്. ഈ ​വ​കു​പ്പു ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​ക്കും ഹ​ർ​ത്താ​ൽ മൂ​ല​മു​ണ്ടാ​കു​ന്ന ന​ഷ്ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു മേ​ൽ ചു​മ​ത്തി തു​ക ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​രി​നും നി​ർ​ദേ​ശം ന​ൽ​ക​ണം. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പൊ​തു സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സം ഇ​ല്ലാ​തെ ന​ട​ക്കു​ന്നു​വെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.