ഗാസയിൽ സ്ഫോടനത്തിൽ രണ്ട് പലസ്തീൻകാർ കൊല്ലപ്പെട്ടു
Tuesday, December 12, 2017 5:50 PM IST
ഗാസ സിറ്റി: ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയിൽ പ്രതിഷേധം തുടരുന്നതിനിടെ ഇസ്രയേൽ- പലസ്തീൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു. ചൊവ്വാഴ്ച വടക്കൻ ഗാസയിലെ ലാഹിയ മേഖലയിൽ സ്ഫോടനത്തിൽ രണ്ടു പലസ്തീൻകാർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. ഇസ്രയേൽ സേനയ്ക്കുനേരെ ആക്രമണം നടത്താൻ തയാറെടുക്കുന്നതിനിടെ അബദ്ധത്തിൽ സ്ഫോടനം സംഭവിച്ച് ഹമാസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.