ഡൽഹിയിൽനിന്നു 750 കിലോമീറ്റർ അകലെ പാക്കിസ്ഥാന്‍റെ ആണവശേഖരം
Wednesday, October 11, 2017 1:18 PM IST
ന്യൂഡൽഹി: ഡൽഹിയിൽനിന്നു 750 കിലോമീറ്റർ അകലെ പാക്കിസ്ഥാന്‍റെ ആണവായുധശേഖരം. മിയാൻവാലിയിലാണ് പാക്കിസ്ഥാൻ പുതിയതായി ആണവായുധങ്ങൾ ശേഖരിക്കുന്നതിനായി തുരങ്കങ്ങൾ നിർമിക്കുന്നത്. അമൃത്സറിൽനിന്നു മിയാൻവാലിയിലേക്ക് 350 കിലോമീറ്റർ മാത്രമാണുള്ളത്.

മിയാൻവാലിയിൽ 140 ആണവായുധങ്ങൾ ശേഖരിക്കുന്നതിനാണ് പാക്കിസ്ഥാന്‍റെ പദ്ധതി. ഇതിനായി പത്ത് മീറ്റർ വീതിയും പത്ത് മീറ്റർ ഉയരവും ഉള്ള തുരങ്കങ്ങളാണ് പാക്കിസ്ഥാൻ നിർമിക്കുന്നത്. തുരങ്കങ്ങൾ വീതിയേറിയ റോഡുകളാൽ ബന്ധിച്ചിരിക്കുന്നു. എല്ലാ തുരങ്കങ്ങൾക്കും പ്രത്യേകം വാതിലുകളും നിർമിച്ചിട്ടുണ്ട്. ഓരോ തുരങ്കത്തിനും 12 നും 24 നും ഇടയിൽ ആയുധങ്ങൾ സൂക്ഷിക്കാൻ സാധിക്കുമെന്ന് രഹസ്യവിവരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.