നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു
Tuesday, September 19, 2017 11:39 PM IST
അമൃത്സർ: പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ ഭീകരരെ ബിഎസ്എഫ് വധിച്ചു. അമൃത്സറിലെ അജ്നാല മേഖലയിലൂടെയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവർ സൈന്യത്തിനു നേരെ വെടിയുതിർത്തുവെന്നും തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചതെന്നും സൈനിക വക്താവ് അറിയിച്ചു.

ഭീകരരിൽനിന്നു നാല് കിലോ ഹെറോയിനും എകെ 47 തോക്കുകൾ, തിരകൾ, പാക്കിസ്ഥാനിൽനിന്നുള്ള മൊബൈൽ ഫോണ്‍, സിം കാർഡ്, 20,000 രൂപയുടെ പാക് കറൻസികളും സൈന്യം പിടിച്ചെടുത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.