വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് 15 പുതിയ റെയിൽ പദ്ധതികളെന്ന് പ്രധാനമന്ത്രി
Saturday, December 16, 2017 5:01 AM IST
ഐസ്വാൾ: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 15 പുതിയ റെയിൽ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസോറാം സന്ദർശന വേളയിലാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെ റെയിൽവേ മാപ്പിൽ കൊണ്ടുവരാനുള്ള പദ്ധതികളാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. 1,385 കിലോമീറ്റർ നീളത്തിൽ 15 പുതിയ റെയിൽ പദ്ധതികളാണ് കേന്ദ്രം നിർമിക്കുമെന്നും ഇതിനായി 47,000 കോടി രൂപ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് റെയിൽവേ പാതകൾ അത്യാവശ്യമാണ്. മ്യാൻമാർ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ചരക്ക് നീക്കത്തിന് വടക്ക്-കിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ എല്ലാ മേഖലകളിലും വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മിസോറാമിൽ 60 മെഗാവാട്ടിന്‍റെ പുതിയ ജലവൈദ്യൂത പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.