ഒമാൻ മാധ്യമങ്ങൾ ഫാ.ടോമിന്‍റെ പുതിയ ചിത്രം പുറത്തുവിട്ടു
Tuesday, September 12, 2017 1:52 PM IST
മസ്കറ്റ്: യെമനിൽ നിന്നും മോചിതനായി മസ്കറ്റിൽ എത്തിയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്‍റെ പുതിയ ചിത്രം ഒമാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒമാന്‍റെ സഹായത്തോടെ ഫാ.ടോമിനെ മോചിപ്പിച്ചുവെന്നാണ് വാർത്തയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒമാൻ ഒബ്സർവർ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിച്ചു കഴിഞ്ഞു.

കഴിഞ്ഞ ആറ് മാസത്തെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്നാണ് ഒമാൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇന്ന് രാവിലെ പ്രാദേശിക സമയം 8.50 ഓടെയാണ് ഫാ.ടോം മസ്കറ്റിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒമാൻ സർക്കാരിന്‍റെ നേതൃത്വത്തിൽ നൽകി വരികയണ്. ബുധനാഴ്ച തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
RELATED NEWS