ഗു​ജ​റാ​ത്ത് തീ​ര​ത്ത് 30,000 ട​ണ്‍ എ​ണ്ണ ശേഖരിച്ച ടാ​ങ്ക​റി​നു തീ​പി​ടി​ച്ചു
Thursday, January 18, 2018 6:07 AM IST
ക​ണ്ട്ല: ഗു​ജ​റാ​ത്ത് തീ​ര​ത്ത് എ​ണ്ണ ടാ​ങ്ക​റി​നു തീ​പി​ടി​ച്ചു. ക​ണ്ട്ല​യി​ലെ ദീ​ൻ​ദ​യാ​ൽ തു​റ​മു​ഖ​ത്തി​നു 15 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​കലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എം​ടി ഗ​ണേ​ശ എ​ന്ന ടാ​ങ്ക​റി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ൻ​ത​ന്നെ കോ​സ്റ്റ്ഗാ​ർ​ഡ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ടാ​ങ്ക​റി​ലെ 26 ജീ​വ​ന​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. ഇ​തി​ൽ ര​ണ്ടു പേ​ർ​ക്കു പൊ​ള്ള​ലേ​റ്റി​രു​ന്നു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല.

30,000 ട​ണ്‍ അ​തി​വേ​ഗ ഡീ​സ​ൽ വ​ഹി​ച്ചി​രു​ന്ന ടാ​ങ്ക​റി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഇ​തി​ന് 183 മീ​റ്റ​ർ നീ​ള​മാ​ണു​ള്ള​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.