തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് പുതിയ സംഘം
Thursday, January 18, 2018 10:18 AM IST
തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കാൻ പുതിയ സംഘം. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ്പി കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരിൽ ആരും തന്നെ പുതിയ സംഘത്തിലില്ല. കോട്ടയം യൂണിറ്റ് ആണ് വലിയകുളം-സീറോ ജെട്ടി റോഡ് നിർമാണത്തിൽ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന നിലപാട് സ്വീകരിച്ചത്. നടപടി ക്രമത്തിന്‍റെ ഭാഗമായാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം തോമസ് ചാണ്ടിക്കെതിരെയായ കേസ് ഇന്ന് കോട്ടയം വിജിലൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ സംഘത്തെ നിയോഗിച്ചത്. അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ പരാതി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.