കോടതി വിമർശനം കാര്യമാക്കുന്നില്ല: ചാണ്ടിക്കൊപ്പം എൻസിപി
Tuesday, November 14, 2017 12:20 PM IST
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമർങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് എൻസിപി ആക്ടിംഗ് പ്രസിഡന്‍റ് ടി.പി.പീതാംബരൻ മാസ്റ്റർ. കേസ് പരിഗണിക്കുന്ന ഘട്ടങ്ങളിൽ ഇത്തരം പരാമർശങ്ങൾ കോടതികളുടെ ഭാഗത്തു നിന്നുണ്ടാകാറുണ്ട്. പക്ഷേ അവയൊന്നും തന്നെ വിധിപ്രസ്താവത്തിൽ വരാറില്ല- പീതാംബരൻ മാസ്റ്റർ പറഞ്ഞു.

എൻസിപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കിയത്. അപ്പോൾ അദ്ദേഹം രാജി വയ്ക്കേണ്ടതുണ്ടോയെന്നതു സംബന്ധിച്ചും കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോടതി പരാമർശങ്ങൾ സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നത്തെ യോഗം മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
RELATED NEWS