തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്നും തീരുമാനമില്ലെന്ന് എൻസിപി
Tuesday, November 14, 2017 9:28 AM IST
കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്നും തീരുമാനമുണ്ടാകില്ലെന്ന് എൻസിപി. പാർട്ടി ആക്ടിംഗ് പ്രസിഡന്‍റ് ടി.പി.പീതാംബരൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യാനല്ല ഇന്ന് യോഗം ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
RELATED NEWS