മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിക്കേണ്ടി വരുമെന്ന് കോടിയേരി
Tuesday, November 14, 2017 1:22 PM IST
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം എന്തായാലും അത് എന്‍സിപിക്ക് ബാധകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് സമയപരിധി നല്‍കിയിട്ടില്ല. എന്‍സിപി കൂടി പങ്കെടുത്ത യോഗമാണ് വിഷയത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

വിഷയത്തേക്കുറിച്ച് നിയമപരമായി പരിശോധിച്ചാകും നടപടി എടുക്കുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. നിയമം ലംഘിച്ചെങ്കില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും തെറ്റു ചെയ്യാത്തവരെ ക്രൂശിക്കില്ലെന്നും പറഞ്ഞ കോടിയേരി വിഷയം മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.
RELATED NEWS