എൻസിപി യോഗം ഉച്ചയ്ക്ക് ശേഷം; ചാണ്ടിയുടെ വിധി തീരുമാനിക്കും
Tuesday, November 14, 2017 1:07 PM IST
കൊ​ച്ചി: കാ​യ​ൽ കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്ക് ഉച്ചയ്ക്ക് ശേഷം നടക്കുന്ന എൻസിപി യോഗം നിർണായകമാകും. മ​ന്ത്രി​യു​ടെ രാ​ജി വിഷയത്തിൽ യോ​ഗം ക​ലു​ഷി​ത​മാ​കു​മെ​ന്നാ​ണു സൂ​ച​ന. കളക്ടറുടെ റിപ്പോർട്ടിനെതിരേ മന്ത്രി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നടത്തിയ രൂക്ഷ വിമർശനങ്ങളും യോഗത്തിൽ ചർച്ചയാകും.

കാ​രി​ക്കാ​മു​റി​യി​ലെ അ​ധ്യാ​പ​ക​ഭ​വ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം. നൂ​റി​ൽ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 36 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലെ നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. ഇ​തി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തി​നു ശ​ക്ത​മാ​യ അ​മ​ർ​ഷ​മു​ണ്ട്. ശ​ശീ​ന്ദ്ര​ൻ വി​ഭാ​ഗം രാ​ജി വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന​തി​നാ​ൽ ച​ർ​ച്ച​ക​ൾ സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​മെ​ന്നാ​ണു വി​വ​രം.
RELATED NEWS