മു​കു​ൾ റോ​യി ന​വം​ബ​റി​ൽ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്
Sunday, October 22, 2017 7:38 AM IST
കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും മു​ന്പ് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​ലം​കൈ​യു​മാ​യി​രു​ന്ന മു​കു​ൾ റോ​യി ബി​ജെ​പി​യി​ലേ​ക്ക്. ന​വം​ബ​ർ ആ​ദ്യ​വാ​രം മു​കു​ൾ റോ​യ് ബി​ജെ​പി അം​ഗ​ത്വം നേ​ടി​യേ​ക്കു​മെ​ന്ന് ഒ​രു മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വി​നെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​ആ​ഴ്ച ബി​ജെ​പി​യു​ടെ ബം​ഗാ​ൾ ചു​മ​ത​ല​യു​ള്ള കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗീ​യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു​ശേ​ഷ​മാ​കും മു​കു​ൾ റോ​യി​യു​ടെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ക.

സെ​പ്റ്റം​ബ​റി​ൽ രാ​ജി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു മു​കു​ൾ റോ​യി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി തൃ​ണ​മൂ​ൽ നേ​തൃ​ത്വം അ​റി​യി​ച്ചു. മു​കു​ൾ റോ​യി​യും മ​മ​ത ബാ​ന​ർ​ജി​യും ത​മ്മി​ൽ ഏ​താ​നും നാ​ളു​ക​ളാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ലാ​യി​രു​ന്നു. അ​ന​ന്ത​ര​വ​നാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ നേ​തൃ​പ​ദ​വി​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള മ​മ​ത​യു​ടെ നീ​ക്ക​മാ​ണ് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

അ​ടു​ത്തി​ടെ നാ​ര​ദാ ന്യൂ​സ് അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​ളി​കാ​മ​റ ഓ​പ്പ​റേ​ഷ​നി​ൽ മു​കു​ൾ റോ​യി ഉ​ൾ​പ്പെ​ടെ 12 മു​തി​ർ​ന്ന നേ​താ​ക്ക​ൾ കു​ടു​ങ്ങി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ സം​ഘം ക​ഴി​ഞ്ഞ​മാ​സം മു​കു​ൾ റോ​യി​യെ ചോ​ദ്യം​ചെ​യ്തി​രു​ന്നു. തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മു​കു​ൾ റോ​യി​യു​ടെ നി​ല​പാ​ട്. ര​ണ്ടു​വ​ർ​ഷം മു​ന്പ് ന​ട​ന്ന ശാ​ര​ദ ചി​ട്ടി​ത​ട്ടി​പ്പ് കേ​സി​ലും മു​കു​ൾ​റോ​യി​യെ സി​ബി​ഐ ചോ​ദ്യം​ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.