അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം പകുതിയായി; നിർമാണ മേഖലയിൽ സ്തംഭനം
Wednesday, October 11, 2017 1:31 PM IST
കൊ​ച്ചി: ജി​എ​സ്ടി ന​ട​പ്പി​ലാ​യ​തോ​ടെ വ്യ​വ​സാ​യ, നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്തം​ഭനം മൂലം കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം പകുതിയായി കുറഞ്ഞു. സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ള്ളത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​ന്പാ​വൂ​രി​ലായിരുന്നു. ആ​റു മാ​സം മു​ൻ​പു​ വ​രെ ഒ​രു ല​ക്ഷ​ത്തോ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പെ​രു​ന്പാ​വൂ​രി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​ക​ൾ. ഇപ്പോഴിത് പകുതിയായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പെ​രു​ന്പാ​വൂ​രി​ൽ പ്ലൈ​വു​ഡ് ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നേ​ര​ത്തേ ആ​യി​ര​ത്തോ​ളം ക​ന്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ജി​എ​സ്ടി ന​ട​പ്പി​ലാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ഇ​ത്ത​രം ക​ന്പ​നി​ക​ളു​ടെ എ​ണ്ണം അ​ഞ്ഞൂ​റി​ൽ താ​ഴെ​ മാ​ത്ര​മാ​യി. വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​ന്പ​നി​ക​ളി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ നി​ർ​മാ​ണ​ മേ​ഖ​ല​യി​ലും നി​ര​വ​ധി ​പേ​രാ​ണു തൊ​ഴി​ൽ നോ​ക്കി​യി​രു​ന്ന​ത്. നോ​ട്ടു നി​രോ​ധ​ന​വും ജി​എ​സ്ടി​യും മൂ​ലം നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭി​ച്ച​തും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി.

നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല ക​ന്പ​നി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ജ​ന്‍റു​മാ​ർ വഴിയാണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്തി​രു​ന്ന​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ ഏ​ജ​ന്‍റു​മാ​രെ അ​റി​യി​ച്ച് ഇ​വ​രെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​ണു ക​ന്പ​നി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​വ​രെ നി​യ​മി​ച്ച ഭൂ​രി​ഭാ​ഗം​പേ​രും. ജി​എ​സ്ടി സൃ​ഷ്ടി​ച്ച ആ​ഘാ​തം ഉ​ട​ൻ വി​ട്ടു​മാ​റി​യി​ല്ലെ​ങ്കി​ൽ വ​രും​നാ​ളു​ക​ളി​ലും ഇ​വ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

പെ​രു​ന്പാ​വൂ​ർ ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ള്ള​ത് ആ​ലു​വ, ഉ​ളി​യ​ന്നൂ​ർ കു​ഞ്ഞു​ണ്ണി​ക്ക​ര​യി​ലും കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​മ​ശേ​രി, ചാ​ല​യ്ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്. നി​ർ​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്തം​ഭ​നാ​വ​സ്ഥ തൊ​ഴി​ൽ​ ദി​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്തി​യെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ നാ​ടു​ക​ളി​ലേ​ക്കു തി​രി​കെ പോ​യി​ട്ടി​ല്ല. സ്വ​ന്തം ചെ​ല​വി​ൽ ഇ​വ​രെ ഇ​വി​ടെ​ത്ത​ന്നെ താ​മ​സി​പ്പി​ച്ചു​വ​രു​ന്ന ഉ​ട​മ​സ്ഥ​രും ഉ​ണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.