ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഗ്രാമീണരെ വിട്ടയച്ചു
Friday, September 22, 2017 1:53 AM IST
റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 10 ഗ്രാമീണരെ വിട്ടയച്ചു. മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിൽനിന്നാണ് കഴിഞ്ഞയാഴ്ച ഇവരെ തട്ടിക്കൊണ്ടു പോയത്. ചിന്താഗുഫ ഗ്രാമത്തിലെ സർപഞ്ച് പോദിയം മുയെ, മകൻ കോസെ തുടങ്ങിയവരായിരുന്നു ബന്ദികളാക്കിയവരിൽ പ്രമുഖർ. മാവോയിസ്റ്റ് നേതാക്കളായ രാമണ്ണ, ഹിഡ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.