തമിഴ്നാട്ടിൽ ഒക്ടോബർ നാലുവരെ വിശ്വാസവോട്ട് നടത്തരുതെന്ന് ഹൈക്കോ‌ടതി
Wednesday, September 20, 2017 12:47 PM IST
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബർ നാല് വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് കോടതി സ്റ്റേ അനുവധിച്ചില്ല. എന്നാൽ സ്പീക്കറുടെ നടപടിയിൽ തുടർനടപടി കോടതി താത്കാലികമായി വിലക്കി. എംഎൽഎമാരെ അയോഗ്യരാക്കിയ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനും കോടതി വിലക്ക് ഏർപ്പെട്ടുത്തി.

അണ്ണാ ഡിഎംകെയിൽ വിമത പക്ഷമായിരുന്ന ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാരെയാണ് സ്പീക്കർ പി. ധനപാലൻ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎൽഎമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി.

ദിനകരനോപ്പം ചേർന്ന എംഎൽഎമാർ സർക്കാരിനു പിന്തുണ പിൻവലിച്ചതിനെ തുടർന്ന പ്രതിപക്ഷം വിശ്വസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.