മ​ദ്യ​പി​ച്ച യു​വാ​ക്ക​ളെ ആ​ദി​വാ​സി ഗ്രാ​മം ഊരു​വി​ല​ക്കി
Tuesday, September 19, 2017 9:58 AM IST
ശി​വ​പു​രി: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ദ്യം ക​ഴി​ച്ച യു​വാ​ക്ക​ളെ നാ​ട്ടു​കൂ​ട്ടം ത​ല​മൊ​ട്ട​യ​ടി​ച്ച് ചെ​രു​പ്പു​മാ​ല അ​ണി​യി​ച്ച് ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ത്തി​ച്ചു. ശി​വ​പു​രി ഖ​രാഹ് ഗ്രാ​മ​ത്തി​ലെ ആ​ദി​വാ​സി ഊ​രി​ലാ​ണ് സം​ഭ​വം. മൂ​ന്നു യു​വാ​ക്ക​ളെ​യാ​ണ് മു​ഖ​ത്ത് നി​റം​തേ​ച്ച് നാ​ട്ടു​കാ​ർ ഗ്രാ​മ​ത്തി​ലെ റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച​ത്. ആ​ദി​വാ​സി ഗ്രാ​മം ഒ​ന്നാ​കെ മ​ദ്യം ഉ​പേ​ക്ഷി​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. മ​ദ്യം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് 11000 രൂ​പ പി​ഴ​യും നി​ശ്ച​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വി​ക്രം, കോ​ട്ടു, സ​തീ​ഷ് എ​ന്നി​വ​ർ മ​ദ്യം ക​ഴി​ക്കു​ന്ന​ത് ഗ്രാ​മീ​ണ​ർ ക​ണ്ടെ​ത്തി. ഇ​തോ​ടെ ഇ​വ​രെ മൂ​ന്നു​പേ​ര​യും നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ മു​ന്പി​ൽ എ​ത്തി​ച്ചു. മൂ​വ​ർ​ക്കും 11000 രൂ​പ നാ​ട്ടു​കൂ​ട്ടം പി​ഴ​വി​ധി​ച്ചു. എ​ന്നാ​ൽ പി​ഴ അ​ട​യ്ക്കാ​ൻ ക​ഴി​വി​ല്ലെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞ​തോ​ടെ മൂ​ന്നു​പേ​രെ​യും ചെ​രു​പ്പു​മാ​ല തൂ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്താ​ൻ വി​ധി​യാ​യി. ഇ​വ​രെ ഗ്രാ​മ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​നും നാ​ട്ടു​കൂ​ട്ടം തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.