ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്: ബ്രി​ട്ടീ​ഷ് സർക്കാർ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ല​ണ്ട​ൻ മേ​യ​ർ
Thursday, December 7, 2017 4:42 AM IST
അ​മൃ​ത്സ​ർ: ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യു​ടെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന നി​ല​യി​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ല​ണ്ട​ൻ മേ​യ​ർ സാ​ദി​ക് ഖാ​ൻ. ചൊ​വ്വാ​ഴ്ച അ​മൃ​ത്സ​ർ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സ​ന്ദ​ർ​ശ​ക ബു​ക്കി​ലാ​ണ് അ​ദ്ദേ​ഹം ഈ ​നി​ർ​ദേ​ശം കു​റി​ച്ചി​ട്ട​ത്. കൂ​ട്ട​ക്കൊ​ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് അ​ദ്ദേ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ആദ്യമായാണ് ഒരു ലണ്ടൻ മേയർ ഇന്ത്യ സന്ദർശിച്ചത്.

1919 ഏ​പ്രി​ല്‍ 19നാ​ണ് ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല ന​ട​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​പ​രാ​ധി​ക​ളും നി​രാ​യു​ധ​രു​മാ​യ ആ​ള്‍​ക്കൂ​ട്ട​ത്തി​നു​നേ​രെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 379 ആ​ണ്. എ​ന്നാ​ല്‍ ആ​യി​ര​ത്തോ​ളം പേ​ര്‍ മ​രി​ച്ചെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

1997ല്‍ ​എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും ഫി​ലി​പ് രാ​ജ​കു​മാ​ര​നും ജാ​ലി​യ​ന്‍​വാ​ലാ​ബാ​ഗ് സ്മൃ​തി​മ​ണ്ഡ​പം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. 'ദു:​ഖ​ക​ര​മാ​യ സം​ഭ​വം' എ​ന്നാ​ണ് ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യെ കു​റി​ച്ച് എ​ലി​സ​ബ​ത്ത് രാ​ജ്ഞി പ​റ​ഞ്ഞ​ത്.

മു​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡേ​വി​ഡ് കാ​മ​റൂ​ണും 2013ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് സ​ന്ദ​ർ​ശി​ക്കു​ക​യും ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ്രി​ട്ടീ​ഷ് ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​യി​രു​ന്നു ജാ​ലി​യ​ന്‍​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യെ​ന്ന് കാ​മ​റൂണ്‍ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.