അന്‍വറിന്‍റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്‍റെ അനുമതിയുമില്ല
Saturday, November 18, 2017 10:38 AM IST
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയില്‍ പാര്‍ക്കില്‍ വീണ്ടും നിയമ ലംഘനം. പാര്‍ക്കിന് ആരോഗ്യ വകുപ്പന്‍റെ അനുമതി ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. കോഴിക്കോട് ഡിഎംഒ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്‍റേതായി സമര്‍പ്പിച്ചിട്ടുള്ളത്.

പാര്‍ക്കിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉള്‍പ്പെടെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.പാര്‍ക്കിലെ നിയമ ലംഘനങ്ങള്‍ വിവാദമായതോടെ അന്‍വര്‍ തിരുത്തല്‍ നടപടികള്‍ തുടങ്ങിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.