മന്ത്രി കടകംപള്ളിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം: പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് കോടിയേരി
Wednesday, September 13, 2017 11:29 PM IST
കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ സംഭവത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊച്ചിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇക്കാര്യം തന്‍റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും വാർത്തകൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയുടെ ക്ഷേത്രദർശനത്തിനെതിരേ ബിജെപി രംഗത്തുവന്നിരുന്നു. സിപിഎമ്മിന്‍റെ കപട മുഖമാണ് കടകംപള്ളിയുടെ നടപടിയിലൂടെ പുറത്തുവന്നതെന്നായിരുന്നു ബിജെപിയുടെ വിമർശനം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.