പാർട്ടി മന്ത്രിയെ നിയന്ത്രിച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കുമെന്ന് കാനം
Tuesday, November 14, 2017 4:30 PM IST
തിരുവനന്തപുരം: പാർട്ടിക്ക് മന്ത്രിയുടെ മേൽ നിയന്ത്രണമില്ലെങ്കിൽ ഇങ്ങനെയിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് കൂട്ടുത്തരവാദിത്വമില്ലെന്ന കോടതി പരാമർശം ഗൗരവമുള്ളത് തന്നെയാണ്. വിഷയത്തിൽ സിപിഐയുടെ അഭിപ്രായം ഇടത് മുന്നണി യോഗത്തിൽ വ്യക്തമാക്കിയതാണ്. വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ പരസ്യ നിലപാടിനില്ലെന്നും തോമസ് ചാണ്ടി തുടരുമെന്ന് മുഖ്യമന്ത്രി ഉൾപ്പടെ ആരും പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
RELATED NEWS