വേങ്ങര തെരഞ്ഞെടുപ്പിനു മുൻപ് കെപിസിസിയിൽ തെരഞ്ഞെടുപ്പ്
Tuesday, September 12, 2017 9:28 PM IST
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുൻപ് പുതിയ കെപിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്ന് സൂചന. കോൺഗ്രസിനുള്ളിൽ ഇത് സംബന്ധിച്ച് സമവായമായതായാണ് വിവരം.

എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ചർച്ചയിലാണ് സമവായമായത്. കെപിസിസി അംഗങ്ങളെ ഈ മാസം 20നകം തെരഞ്ഞെടുക്കുമെന്നും വിവരങ്ങളുണ്ട്. ഒക്ടോബർ 11നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.