ബാർ കോഴക്കേസ്: പ്രതികരിക്കാനില്ലെന്ന് മാണി
Wednesday, January 17, 2018 1:14 PM IST
പാലാ: ബാർ കോഴക്കേസിൽ തനിക്കെതിരേ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിനോട് പ്രതികരിക്കാനില്ലെന്ന് കെ.എം.മാണി. കേസ് കോടതിയുടെ പരിഗണനയിൽ തന്നെയാണ്. വിജിലൻസിന് 45 ദിവസം കൂടി കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു മാണി വ്യക്തമാക്കിയത്.

കേസിൽ മാണിക്കെതിരേ തെളിവൊന്നും ലഭിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇക്കാര്യം വിജിലൻസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട സിഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും മാണിക്ക് തുണയായി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.