ചീഫ് ജസ്റ്റീസുമായി ജസ്റ്റീസ് ചെലമേശ്വർ ഇന്ന് കൂടിക്കാഴ്ച നടത്തും
Thursday, January 18, 2018 10:02 AM IST
ന്യൂഡൽഹി: സുപ്രീം കോടതിയിലെ പ്രതിസന്ധിക്കൾക്കു പരിഹാരമാകുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യ വിമർശനം ഉയർത്തിയ നാലു മുതിർന്ന ജഡ്ജിമാർ ഇന്ന് ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും. കേസുകളുടെ കൈമാറ്റം സുതാര്യമാക്കുന്നതിനുള്ള നിർദേശങ്ങൾ ജസ്റ്റീസ് ജെ. ചെലമേശ്വറിന്‍റെ നേതൃത്വത്തിൽ ജഡ്ജിമാർ ചീഫ് ജസ്റ്റീസിനു കൈമാറും. നിർദേശങ്ങളോടുള്ള ചീഫ് ജസ്റ്റീസിന്‍റെ പ്രതികരണം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു. ​മുതി​ർ​ന്ന ജ​ഡ്ജി​മാ​രായ ജെ. ​ചെ​ല​മേ​ശ്വ​ർ, ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വരാണ് ചീഫ് ജസ്റ്റീസിനെതിരെ പരസ്യമായി രംഗത്തെത്തിയത്.​

ബുധനാഴ്ചയും ചീഫ് ജസ്റ്റീസ് ജ​സ്റ്റീ​സു​മാ​രാ​യ ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ അ​നൗ​പ​ചാ​രി​ക ച​ർ​ച്ച ന​ട​ത്തിയിരുന്നു. എ​ന്നാ​ൽ പ​നി മൂ​ലം ബുധനാഴ്ച കോ​ട​തി​യി​ൽ എ​ത്താ​തി​രു​ന്ന ​ചെ​ല​മേ​ശ്വ​റി​ന്‍റെ അ​ഭാ​വം പ്ര​ശ്ന​പ​രി​ഹാ​രം ദു​ഷ്ക​ര​മാ​ക്കിയിരുന്നു. ഇതോടെയാണ് ഇന്ന് ചീഫ് ജസ്റ്റീസ് മുതിർന്ന ജഡ്ജിമാരുമായി
വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.