ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു
Tuesday, November 14, 2017 3:43 PM IST
ശ്രീനിഗർ: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ സൈനികന് വീരമൃത്യു. കുൽഗാമിലെ നൗബഗ് കുന്ദ് പ്രദേശത്താണ് സംഭവം. കുൽഗാമിലും പുൽവാമയിലും ഭീകരരുമായി ഇപ്പോവും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. ഒരു സൈനികോദ്യോഗസ്ഥന് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ നൗബഗ് കുന്ദ് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. തെരച്ചിലിനിടെയാണ് ഭീകരരുടെ സാനിധ്യം വ്യക്തമായത്. ഇതേത്തുടർ ഭീകരർക്കു നേരെ സൈനികർ നിറയൊഴിക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
RELATED NEWS